സ്കൂൾ വിദ്യാർത്ഥിയുമായി വർഷങ്ങളോളം ലൈംംഗികബന്ധത്തിലേർപ്പെട്ട പ്രമുഖ സ്കൂളിലെ അധ്യാപിക അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിയുമായി വർഷങ്ങളോളം ലൈംംഗികബന്ധത്തിലേർപ്പെട്ട സ്കൂളിലെ അധ്യാപിക അറസ്റ്റിൽ. മുംബായിലെ പ്രമുഖ സ്കൂളിലെ അധ്യാപികയായ നാൽപതുകാരിയാണ് അറസ്റ്റിലായത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇവർ സ്ഥിരം മദ്യപാനിയുമാണ്. 2023 മുതലാണ് യുവതി സ്കൂൾ വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിച്ചത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് യുവതി അറസ്റ്റിലായത്. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
സ്കൂൾ വാർഷിക ചടങ്ങിനായി നൃത്ത ഗ്രൂപ്പ് സ്ഥാപിക്കുന്നതിനായി നടന്ന മീറ്റിംഗിനിടെയാണ് അധ്യാപിക കൗമാരക്കാരനിൽ ആകൃഷ്ടനായത്. ആദ്യം അധ്യാപികയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ബാലൻ വിസമ്മതിച്ചിരുന്നു. ഈ സമയം അധ്യാപിക മറ്റൊരു യുവതിയുടെ സഹായം തേടുകയായിരുന്നു. പ്രായമായ സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം വളരെ സാധാരണമായി മാറിയിരിക്കുന്നുവെന്ന് ഈ യുവതിയാണ് കൗമാരക്കാരനെ പറഞ്ഞുവിശ്വസിപ്പിച്ചത്.
തന്റെ സ്വന്തം വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിദ്യാർത്ഥിയെ നഗ്നനാക്കിയ ശേഷമായിരുന്നു ആദ്യം അധ്യാപിക കൗമാരക്കാരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. ഇതിനുപിന്നാലെ മാനസിക പ്രയാസം നേരിട്ട വിദ്യാർഥിക്ക് അതു മറികടക്കാനുള്ള ഗുളികകളും അധ്യാപിക നൽകി. മദ്യപാനിയായ അധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അടക്കം വിദ്യാർത്ഥിയെ നിരവധി തവണ കൂട്ടിക്കൊണ്ടപോയാണു പീഡിപ്പിച്ചത്.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിലെ മാറ്റം മാതാപിതാക്കൾ ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ അധ്യാപിക മനെ ശല്യപ്പെടുത്തുന്നതു നിർത്തുമെന്നു കരുതിയ കുടുംബം സംഭവം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ പാസായ ശേഷവും വിദ്യാർത്ഥിയെ അധ്യാപിക ബന്ധപ്പെടുകയായിരുന്നു.
തന്റെ വീട്ടുജോലിക്കാരിൽ ഒരാൾ വഴി അധ്യാപിക വിദ്യാർത്ഥിയെ ബന്ധപ്പെടുകയും തന്നെ കാണാൻ ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് കൗമാരക്കാരന്റെ കുടുംബം പൊലീസിനെ സമീപിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.











